Site icon CTV Online

കാരശ്ശേരി മുസ്‌ലിംലീഗ്‌ സ്ഥാനാർഥി നിർണയത്തിൽ വാക്കു തർക്കം

മുക്കം: മുസ്‌ലിം‌ലീഗിന് ലഭിച്ച കാരശ്ശേരി 16 ആം വാർഡ് സീറ്റിൽ കോൺഗ്രസ്സ് അനുഭാവിയെ സ്വതന്ത്ര ചിഹ്നത്തിൽ ലീഗ് നേതൃത്വം മത്സരിപ്പിക്കുന്നു എന്നാരോപിച്ചാണ് ലീഗിലെ ഒരുവിഭാഗം പ്രവർത്തകർ ലീഗ് നേതൃത്വത്തിനെതിരെ എത്തിയത്

നോർത്ത് കാരശ്ശേരി മുസ്‌ലിംലീഗ് ഓഫീസിൽ നടന്ന സ്ഥാനാർഥി നിർണ്ണയ ചർച്ചയിലാണ് വാക്കുതർക്കം ഉണ്ടായത്യോഗം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ലീഗ് കർഷകസംഘം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കറിന് എതിരെ ആക്രോശിച്ച് തെറിവിളിച്ചുകൊണ്ട് പ്രവർത്തർ എത്തി

ഉടനെ അബൂബക്കറിനെ സ്ഥലത്തുനിന്നും മറ്റ് പ്രവർത്തകർ മാറ്റുകയ്യായിരുന്നു .നേരത്തെ യോഗം കഴിഞ്ഞുവന്ന പ്രവർത്തകരും പ്രേതിഷേധിച്ചുകൊണ്ടാണ് ലീഗ് ഓഫീസിൽ നിന്നും ഇറങ്ങി വന്നത്.ലീഗിന് നൽകിയ സീറ്റിൽ ലീഗിന്റെ ചിഹ്നമായ കോണി അടയാളത്തിൽ മത്സരിക്കണമെന്നാണ് പ്രവർത്തരുടെ ആവശ്യം

Exit mobile version