
newsdesk
മുക്കം : കാരശ്ശേരി -കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തികരിക്കാത്ത നടപടിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു. കോഴിക്കോട് പന്നിക്കോട് സ്വദേശിയും കെഎസ്ഇബി ലൈൻമാനുമായ ലുക്മാനുൽ ഹക്കീമിനെതിരെയുള്ള വകുപ്പുതല നടപടിക്കാണ് കോടതി രണ്ട് മാസത്തേക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചത് .
കോട്ടമുഴി പാലത്തിന്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തികരിക്കാതെ ഇഴഞ്ഞു നീങ്ങിയത് നാട്ടുകാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട് എന്ന് കക്കാട് അങ്ങാടിയിൽ ഇരുന്ന് കൊണ്ട് ബന്ധപ്പെട്ട അധികാരികളെ നാട്ടിലെ കുറച്ചു പേർ ഒന്നിച്ചിരുന്നായിരുന്നു ഫോൺ ചെയ്തത് ,ഫോൺ ചെയ്ത കൂട്ടത്തിൽകെഎസ്ഇബി ലൈൻമാനായ ലുക്മാനും ഉണ്ടായിരുന്നു , ഈ ഫോൺ ചെയ്യുന്ന വീഡിയോ നാട്ടിലെ ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു .
പൊന്നാനിയിലേക്ക് സ്ഥലം ലഭിച്ച ലുക്മാൻ ഹൈകോടതിയിൽ പോയി സ്ഥലമാറ്റം സ്റ്റേ ചെയ്യാനായി ആവശ്യമുള്ള നടപടികൾ ചെയ്തിരുന്നു
