
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കുമരന്നെലൂർ ഒന്നാം വാർഡിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി.ട്രീബിയൂട്ട് ബൈ ബ്രോണറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് . പദ്ധതിയുടെ ഉദ്ഘാടനം തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു
ഒരു വീട്ടിൽ ഒരു ഫലവൃക്ഷത്തൈ എന്ന ലക്ഷ്യത്തോടെയാണ് കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കുമാരനെലൂരിൽ എല്ലാ വീടുകളിലും ഫലവൃക്ഷതൈ വെച്ചുപിടിപികുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രീബ്യുട്ട് ബൈ ബ്രോണറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് വാർഡിലെ 500 വീടുകളിലും ഫലവൃക്ഷത്തൈ നടുന്ന പദ്ധതി വാർഡ് മെമ്പർ ജംഷിദ് ഒളകര നടപ്പാക്കുന്നത്. പ്ലാവ് , മാവ് , റംബൂട്ടാൻ , ഉൾപ്പടെയുള്ള 12 ഇനം തൈകളാണ് വെച്ച് പിടിപ്പിക്കുന്നത് ഓരോ വീട്ടുകാർക്കും വേണ്ട ഒരു ഫലവൃക്ഷത്തൈ തെരഞ്ഞെടുക്കാം . തൈകൾ കൈകളിൽനല്കുകയല്ല ചെയ്യുന്നത് ഓരോ വീട്ടിലെത്തി നട്ട് വളം ഇട്ട് നൽകുകയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്
ആദ്യ തൈ വിജയൻ ഓളകാലിന്റെ വീട്ടിൽ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു ചടങ്ങിൽ ആബിദ് കുമാരണനിലൂർ , കെ എം അഷ്‌റഫലി ട്രിബ്യുട്ട് ബൈ ബ്രോണറ്റ് ഗ്രൂപ്പ് കോഡിനേറ്റർ റസീല , ഉമ്മർ ആവുഞ്ചിപുറം , പ്രജീഷ് പൈക്കണിയിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു
