Site icon CTV Online

മുക്കം ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; ഫുട്ബോളിൽ ആവാസ് കുമാരനെല്ലൂർ ചാമ്പ്യന്മാർ

മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി മുരിങ്ങംപുറായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ആവാസ് കുമാരനെല്ലൂർ ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ടൗൺ ടീം മരഞ്ചാട്ടിയെ പരാജയപ്പെടുത്തിയാണ് ആവാസ് കുമാരനെല്ലൂർ കിരീടം ചൂടിയത്. ടൗൺ ടീം മരഞ്ചാട്ടി റണ്ണേഴ്സ് അപ്പായി.


മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ദിവ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സവാദ് ഇബ്രാഹിം, ജിപ്സ ജോബിൻ, ജനപ്രതിനിധികളായ സുനില കണ്ണങ്കര,സജി തോമസ്, മിനി കണ്ണങ്കര, സുബീന എം.കെ., സരിത ചാമക്കാലയിൽ, ഇ.പി. ബാബു, മുബഷിർ കെ.സി., കമ്മിറ്റി അംഗങ്ങളായ മുനീർ നീരോൽപ്പിൽ, സുനീർ, ദിപു എടലമ്പാട്ട്, ബിനോയ് മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു.


ചടങ്ങിൽ അബ്ദുൽ ഹാരിഫ് സ്വാഗതവും ബാബു മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Exit mobile version