Site icon CTV Online

കാരശ്ശേരി കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; താമരശ്ശേരി DYSP യുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി ;പ്രതികൾ ഒളിവില്‍

മുക്കം : കാരശ്ശേരിയിൽ കോൺഗ്രസ് നേതാവ് പ്രേമദാസനെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ പ്രതികൾക്കെതിരെ എസ്‌.സി/എസ്‌.ടി (SC/ST) അക്രമ നിരോധന നിയമപ്രകാരംപോലീസ് കേസെടുത്തു.

കേസിലെ പ്രധാന പ്രതികളായ കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശുഹൈബ് (കൊച്ചുമോൻ), ജിജി ഉഴുന്നാലിൽ എന്നിവർ നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
താമരശ്ശേരി ഡിവൈ.എസ്.പി (DySP) ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.

പ്രതികളെ ഉടൻ വലയിലാക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version