
newsdesk
മുക്കം : കാരശ്ശേരി സഹകരണ ബാങ്കിൽ സത്യസന്ധമായി ഓഡിറ്റിംഗ് നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് യുഡിഫ് നടത്തിയ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.കെ ജയന്ത് ഉദ്ഘാടനം ചെയ്തു.
കെ. കോയ അധ്യക്ഷത വഹിച്ചു. ഡി സി സി എക്സിക്യൂട്ടീവ് അംഗം എം ടി അഷ്‌റഫ്, വി എ ൻ ഷുഹൈബ്, വി എൻ ജമ്‌നാസ്, ജി അജിത് കുമാർ, നിഷാദ് വീച്ചി, കെ ശ്രീനിവാസൻ, സത്യൻ മുണ്ടയിൽ, ഒ. കെ ബൈജു, മുന്ദിർ ചേന്നമംഗ ല്ലൂർ , തനു ദേവ്, ജംഷീദ് ഒളകര, ഇ പി ഉണ്ണി കൃഷ്ണൻ, സാദിക്ക് കുറ്റിപറമ്പിൽ, പി എം നാരായണൻ, റഷീഫ് കണിയാത്തു, കെ കൃഷ്ണൻ കുട്ടി, ശാന്തദേവി തുടങ്ങിയവർ സംസാരിച്ചു.ധർണ സമരത്തിന് വിനോദ് പുത്രശ്ശേരി, അഷ്‌റഫ് തചാരമ്പത്തു, ഇസ്മായിൽ മെച്ചേരി, ആബിദ്, വി ടി ഫിലിപ്പ്, ഉമ്മർ എ, വളപ്പൻ മുഹമ്മദ്, തുടങ്ങിയവർ നേതൃത്വം നൽകി.
