Site icon CTV Online

മുക്കത്തിനടുത്ത് കാരശ്ശേരി ആനയാംകുന്നിൽ പട്ടാപകൽ ബൈക്ക് മോഷണം:മോഷ്ടാക്കൾ സിസിടിവിയിൽ കുടുങ്ങി

മുക്കം : കാരശ്ശേരി ആനയാംകുന്നിൽ പട്ടാപകൽ ബൈക്ക് മോഷണം.മോഷ്ടാക്കൾ സിസിടിവിയിൽ കുടുങ്ങി യുവാവിന്റെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ മുക്കം ഭാഗത്തു നിന്നും സ്കൂട്ടറിൽ രണ്ടു പേർ എത്തുകയും ആനയാംകുന്ന് അങ്ങാടിയിൽ നിർത്തി ഒരാൾ ഇറങ്ങി ചുറ്റുവട്ടം നിരീക്ഷിച്ചു ,കൂടെയുണ്ടായിരുന്ന ആൾ എതിർവശത്ത് നിർത്തിയിട്ട ബൈക്കുമായി കടന്നുകളയുകയും ചെയ്യുന്നതാണ് CCTV യിൽ പതിഞ്ഞിട്ടുള്ളത് .

ആനയാംകുന്ന് ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന വിജേഷിന്റെ പൾസർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത് .

Exit mobile version