Site icon CTV Online

മുക്കം,കളൻതോടിന് സമീപം അപകടത്തിൽപെട്ട് പരിക്കേറ്റ് റോഡിൽ കിടന്ന പെൺകുട്ടിക്ക് രക്ഷാകരായവരെ വീട്ടിലെത്തി ആദരിച്ച് അഗ്നിരക്ഷാ സേന

മുക്കം : കളൻതോടിന് സമീപം അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന പെൺകുട്ടിക്ക് രക്ഷകരായ വിദ്യാർത്ഥികളെ മുക്കം അഗ്‌നിരക്ഷാ സേനയും സിവിൽ ഡിഫൻസും ചേർന്ന് വീട്ടിലെത്തി ആദരിച്ചു.

കാറിൽ അതുവഴി പോവുകയായിരുന്ന പുൽപ്പറമ്പ് സ്വദേശികളായ നസീബ് മനസിൽ ഫർസീൻ, ലഹൻ, ഇശ്വ, ലിന എന്നിവരാണ് കുട്ടിയെ മണാശ്ശേരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൻ കോളേജിൽ എത്തിച്ചത്. തുടർന്ന് മുക്കം നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം കൂടിയായ സന്നദ്ധ പ്രവർത്തകൻ ഷബീർ പുൽപ്പറമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുന്നതിനുള്ള ഏർപ്പാ

ടും ചെയ്ത ശേഷമാണ് സഹോദരങ്ങളുടെ മക്കളായ നാലുപേരും മടങ്ങിയത്.
മുക്കം ഫയർ & റസ്ക്യു സ്‌റ്റേഷൻ ഓഫീസർ ഇ കെ അബ്ദുസലീം നേതൃത്വത്തിൽ നാലു പേരെയും വീട്ടിലെത്തി പൊന്നാടയണിച്ച് ആദരിച്ചു. സിവിൽ ഡിഫെൻസ് മുക്കം പോസ്റ്റ് വാർഡൻ പ്രിൻസ് മാത്യു, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ഷബീർ പുൽപറമ്പ്, ഷംസീർ മെട്രോ മുക്കം നഗരസഭ കൗൺസിലറും സിവിൽ ഡിഫൻസ് അംഗവു റൈനീഷ് നീലാംബരി,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Exit mobile version