
newsdesk
മുക്കം : കളന്തോട് കെഎംസിടി വനിത എൻജിനീയറിങ് കോളേജിലെ 2021-25 ബാച്ച് കുട്ടികളുടെ ബിരുദദാന ചടങ്ങ് നടന്നു.കോഴിക്കോട് കോർപറേഷൻ മുൻ മേയർ ഡോ .ബീന ഫിലിപ്പ് ബിരുദദാരികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ.സാബിഖ് പി വി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു.
ഡോ.സമീറ മുഹമ്മദ് സഗീർ,അപർണ എസ്,ജയശ്രീ എ,രഞ്ജിമ ,അക്കാദമിക് ഡീൻ നൂധൻ ഹെഗ്ഡെ ,സിന്ധു.വി ,എന്നിവർ ചടങ്ങിൽ സംസാരിച്ചു ,പഠന കലാ കായിക വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനി ബെനീറ്റ ബാബുവിന് സണ്ണി ഡയമണ്ടസ് ഔട്ട്സ്പാർക്കിൾ അവാർഡ് ആയ ഡയമണ്ട് റിംഗ് നൽകി അനുമോദിച്ചു.
