Site icon CTV Online

പരിസ്ഥിതി ദിനം ആചരിച്ചു

മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് പുനർ നിർമ്മിക്കുകയും, മുക്കം നഗരത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. വൃക്ഷത്തെ നടൽ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ ചാന്ദ്നിയും.ചിൽഡ്രൻസ് പാർക്ക് പ്രവർത്തന ഉദ്ഘാടനം മുക്കം നഗരസഭ വൈസ് ചെയർമാൻ സി എ പ്രദീപ് കുമാറും നിർവ്വഹിച്ചു.


പരിപാടികളിൽപ്രതീക്ഷ എച്ച്, എം ഷീബ ടീച്ചർ അധ്യക്ഷയായി. മുക്കം നഗരസഭ കൗൺസിലർമാരായ സുഹറ വഹാബ് , റൈനീഷ് നീലാമ്പരി എന്നിവർ മുഖ്യ അതിഥികളായി. പ്രതീക്ഷ സ്കൂൾ മാനേജർ സി ഹാരിസ്,പി ടി എ പ്രസിഡൻ്റ് കെ. പി സുരേഷ്, സി ടി വി, കേരള വിഷൻ ഡയറക്ടർ നിസാർ ബാബു
എൻ എസ് എസ് വളണ്ടിയർ ദിയ, എം പി ടി എ പ്രസിഡൻ്റ് സലീല എന്നിവർ ആശംസ അർപ്പിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡി ലത പരിപാടിക്ക് നന്ദി പറഞ്ഞു.

Exit mobile version