
newsdesk
മുക്കം : മുക്കം ഹെഡ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരൻ ലീവായതോടെ മുക്കം ഹെഡ് പോസ്റ്റാേഫീസിൽ രജിസ്ട്രേഡ് പോസ്റ്റുകൾ അയക്കാൻ സാധിക്കാതായതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
പ്രവർത്തനങ്ങൾ കുത്തഴിഞ്ഞ നിലയിൽ എന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം .
പ്രതിഷേധത്തെ തുടർന്ന് കൂടരഞ്ഞി പോസ്റ്റ് ഓഫീസിൽ നിന്നും ഒരുജീവനക്കാരൻ എത്തി ചാർജ്ജെടുക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
