Site icon CTV Online

മുക്കം, നെല്ലിക്കാപൊയിൽ കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

മുക്കം: മുക്കം നഗരസഭയിൽ നെല്ലിക്കാപൊയിൽ മഴക്കുഴിയിൽ വീണ പശുവിനെ മുക്കം അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ പുറത്തെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി പറമ്പിൽ മേഞ്ഞു നടക്കുന്നതിനിടയിൽ പത്മാവതി പടിഞ്ഞാറയിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവാണ് കുഴിയിൽ വീണത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി റെസ്ക്യൂ ബെൽറ്റ് ജെ സി ബി എന്നിവയുടെ സഹായത്തോടുകൂടി പശുവിനെ കുഴിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജേഷ്, എസ് പ്രദീപ്, വൈ പി ഷറഫുദ്ദീൻ, സി വിനോദ്, പി ജിതിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version