
newsdesk
മുക്കം : കിണറ്റിൽ അകപ്പെട്ട അതിഥിതൊഴിലാളിയെ രക്ഷപ്പെടുത്തി മുക്കം ഫയർഫോഴ്സ് . ആർ ഇ സി – മലയമ്മ പാടശ്ശേരി കുന്നുംചാലിൽ അബൂബക്കർ കുട്ടിയുടെ കിണറ്റിൽ ആണ് , ആസാം സ്വദേശിയായ അബ്ദുൽ ജബ്ബാർ (41 )അകപ്പെട്ടത് . കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ ജബാർ കിണറ്റിൽ ഓക്സിജൻ കുറവായതിനാൽ ജോലിചെയ്യുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയും തളർന്നുവീഴുകയും ചെയുകയായിരുന്നു .തുടർന്ന് മുക്കം ഫയർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചതിനെത്തുടർന്ന് , സ്റ്റേഷനിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി . ഓഫീസർ അബ്ദുൽ ജലീൽ ഓക്സിജൻ സിലിണ്ടറുമായി ഇറങ്ങി അബ്ദുൽ ജബ്ബാറിനെ നെറ്റിലേക്ക് കയറ്റി പുറത്തെത്തിച്ചു . നിസാര പരിക്കുകളോടെ അതിഥി തൊഴിലാളിയെ മാമ്പറ്റ കെഎംസിടി ഹോസ്പിറ്റലിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അബ്ദുൽ ഷുക്കൂർ പി ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജലീൽ ഓ ,ജയേഷ് കെ ടി, ഷനീബ് കെ, അഭിലാഷ് പി നജുമുദ്ധീൻ ഇല്ലം തൊടി, ഫാസിൽ അലി TP ,മിഥുൻ വി എം എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കാളികളായി .
