Site icon CTV Online

മുക്കം അഗ്നിരക്ഷാ നിലയത്തിൻ്റെ സഹകരണത്തോടെ ഫയർ & റെസ്ക്യൂ ബോധവത്ക്കരണ ക്ലാസ്

മുക്കം : തേജസ് സ്വാശ്രയ സംഘം, മണാശ്ശേരിയുടെ ആഭിമുഖ്യത്തില്‍ 23/02/2025 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മണാശ്ശേരി ഗവ. യു.പി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ഫയർ & റെസ്ക്യൂ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, പ്രായമുള്ളവർക്കും ഏറെ ഉപകാരപ്രദമാകുന്ന പ്രസ്തുത ക്ലാസ് മുക്കം അഗ്നിരക്ഷാ നിലയത്തിൻ്റെ സഹകരണത്തോടെയാണ് നടക്കുന്നത്.

വീടുകളിലും, സ്ഥാപനങ്ങളിലും വിവിധങ്ങളായ രീതിയില്‍ ഉണ്ടാകുന്ന തീപ്പിടുത്തങ്ങളെ എങ്ങനെ കാര്യക്ഷമമായി നേരിടാം എന്നും, ഇടിമിന്നല്‍ ഏല്‍ക്കല്‍, പാമ്പുകടി, വൈദ്യുതിഷോക്ക് ഏല്‍ക്കല്‍, തീപ്പൊള്ളല്‍, വെള്ളക്കുഴികളില്‍ വീണുള്ള അപകടങ്ങള്‍, ഉയരത്തില്‍നിന്നുള്ള വീഴ്ചകള്‍, കിണറുകളിലെ അപകടങ്ങള്‍ തുടങ്ങി വിവിധങ്ങളായ അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും, ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ നടത്തേണ്ട പ്രഥമശുശ്രൂഷ സംബന്ധിച്ചും, സി.പി.ആര്‍ എങ്ങനെ നല്‍കാം എന്നതു സംബന്ധിച്ചും, അത്യാഹിതങ്ങളും അപകടങ്ങളും (റോഡപകടങ്ങള്‍ ഉള്‍പ്പെടെ) ഉണ്ടാകുമ്പോള്‍ ഒരു സാധാരണക്കാരന് എങ്ങനെ ഇടപെട്ട് ജീവന്‍ രക്ഷിക്കാം എന്നതു സംബന്ധിച്ചും, പ്രകൃതി ക്ഷോഭം ഉള്‍പ്പെടെയുള്ള അടിയന്തിര ഘട്ടങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതു സംബന്ധിച്ചുമായ വിഷയങ്ങളും പ്രസ്തുത ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 73566 46479

Exit mobile version