Site icon CTV Online

നാടും നഗരവും ഒരുങ്ങി ; മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം ; യുവ ഗായകൻ ഹനാൻ ഷാ ലൈവിലൂടെ ഇന്നു മുതൽ വേദിയുണരും

മുക്കം ; മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം . മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 18 നാൾ നീളുന്ന ഫെസ്റ്റിന് വൈകുന്നേരം 4 മണിക്ക് മുക്കം പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും .

ജനപ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക നായകന്മാർ കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ നാട്ടുകാരും ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര അഗസ്ത്യൻമുഴി ഫെസ്റ്റ് നഗരിയിൽ സമാപിക്കും. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ട നിരവധി കാഴ്ചകളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത് അക്വ ടണൽ, റോബോർട്ടിക് ഷോ ,കാർഷിക വ്യവസായിക, ശാസ്ത്ര പ്രദർശനം വിവിധ സർക്കാർ സ്റ്റാളുകളും ഫുഡ്‌ ഫെസ്റ്റ്, അമ്യുസ്മെന്റ് തുടങ്ങി വിപുലമായ സജീകരണങ്ങളാണ് മുക്കം അഗസ്ത്യമുഴി ഫെസ്റ്റ് നഗരയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട പരിപാടികൾ ആണ് ഫെസ്റ്റിൽ അണിനിരക്കുക .മലയോരമേഖലയുടെ പ്രിയപ്പെട്ട ഫെസ്റ്റിന് എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജനനിബിഢമായ സായാഹ്നങ്ങൾ ആണ് സമ്മാനിക്കുക .

. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പ്രദർശനം തുടങ്ങും. ദിവസ വും രാത്രി എട്ട് മുതൽ പത്ത് വരെ വിവിധ കലാപരിപാടികൾ അര ങ്ങേറും. ഗൗരിലക്ഷ്മി സമീർ ബിൻസി, ഹനാൻഷാ, അതുൽ നറുകര, സലീം ഫാമിലി നിർമൽ പാലാഴി, തുടങ്ങി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികൾ, നാടൻ പാട്ടും മാപ്പിളപ്പാട്ടും ബാവുൽ സംഗീതവും നാടകങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടും ,ഫെസ്റ്റ് ഫെബ്രുവരി 23ന് സമാപിക്കും

Exit mobile version