Site icon CTV Online

മുക്കത്തുകാർ ഇന്ന് തകരയോട് കൂടെ കൊട്ടി ആടി പാടും ; മുക്കം ഫെസ്റ്റ് വേദിയിൽ ഇന്ന് റോക്ക് ബാൻഡായ തകര മ്യൂസിക് ബാൻഡ് നയിക്കുന്ന ലൈവ്

മുക്കം : മലയോര മേഖലയുടെ ജനകീയ ഉത്സവം മുക്കം ഫെസ്റ്റ് അഞ്ച് നാൾ പിന്നിടുമ്പോൾ ജനങ്ങൾ ആവേശ തിമിർപ്പിൽ ആണ് . ഹനാനും ഗൗരി ലക്ഷ്മിയും പൊളിച്ചടുക്കിയ ഫെസ്റ്റ് വേദി കൈപ്പിടിയിൽ ഒതുക്കി ആവേശം കാണികളിലേക്ക് വാരിവിതറാൻ ലൈവുമായി ഇന്ന് വൈകിട്ട് അവരെത്തും “തകര” അതെ തകര മ്യൂസിക് ബാൻഡ് .

കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള ഒരു പ്രോഗ്രസീവ് റോക്ക് ബാൻഡ് ആണ് തകര .തുടക്കത്തിൽ തന്നെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു അതുല്യ ശബ്ദമായി ഉയർന്നുവന്ന തകര ഇന്ന് ഒരു പ്രധാന ലൈവ് സംഘടനയാണ് കാണികളുടെ സിരകളിലേക്ക് ആവേശത്തിന്റെ ലഹരി കോരിചെരിയാൻ തകര മ്യൂസിക് ബാൻഡിന്റെ മികവ് എത്രത്തോളമെന്ന് ഓരോ മലയാളിക്കും അറിയാം .

ഇന്ന് വൈകിട്ട് 7 :30 ന് തകര മ്യൂസിക് ബാൻഡ് ഫെസ്റ്റ് വേദിയിൽ എത്തുമ്പോൾ കൈയടികളോടെ സ്വീകരിക്കാൻ തയാറെടുത്ത് മുക്കവും കാത്തിരിപ്പാണ് .

Exit mobile version