Site icon CTV Online

വാദ്യമേളങ്ങളോടെ, വർണാഭ മായ ഘോഷയാത്രയോടെ മുക്കം ഫെസ്റ്റിന് തിരിതെളിഞ്ഞു ;ഉത്സവ നഗരിയെ ആവേശത്തിലാക്കാൻ ഫെസ്റ്റ് വേദയിൽ ഇന്നെത്തും ലൈവയുമായി യുവ ഗായിക ഗൗരിലക്ഷ്മി

മുക്കം : മലയോരത്തിന് 18 ഉത്സവ നാളുക ൾ സമ്മാനിക്കുന്ന കെ എം സി ടി “മുക്കം ഫെസ്റ്റ് 2025 ” ന് വാദ്യമേളങ്ങളോടെ, വർണാഭമായ ഘോഷയാത്രയോടെ തുടക്കമായി . ഘോഷയാത്രയ്ക്ക് ശേഷം വെടികെട്ടിൻ്റെ അകമ്പടിയിൽ ലിൻ്റോ ജോസഫ് എം എൽ എ ഫെസ്റ്റിന് തിരിതെളിയിച്ചു.


മുക്കം പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച ഘോഷ യാത്രയിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ ബാൻ്റ് മേളം, പള്ളോട്ടി ഹിൽ സ്ക്കൂൾ വിദ്യാർഥികളുടെ സ്ക്കേറ്റിംഗ്,സൈക്കിൾ സവാരി,ഭരതനാട്യം, ചെണ്ട, കോൽക്കളി, കാവടിയാട്ടം, ഒപ്പന, കരാട്ടെ, കുങ്ഫു ,നാടൻ കലാരൂപങ്ങൾ എന്നിവ മിഴിവേകി.


മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസുകൾ, മാമ്പറ്റ ഡോൺ ബോ സ്ക്കോ കോളേജ്, കാരശേരി വനിതാ സഹകരണ സംഘം,മുക്കം ഇ എം എസ് സഹകരണ ആശുപ ത്രി, മു ക്കം സ്പോർട്സ് അക്കാദ മി, മു ക്കം മാർഷ്യൽ ആർട്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തകരും ജീവനക്കാരും ഘോഷയാത്രയിൽ പങ്കെടുത്തു.


ലിൻ്റോ ജോസഫ് എംഎൽഎ ,നഗരസഭ ചെയർമാൻ പി ടി ബാ ബു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ടി വിശ്വനാഥൻ, വി കെ വിനോദ്. വി കുഞ്ഞാലി, കെ മോഹനൻ, ടി എം ജോസഫ്, അബ്ദുള്ളകുമാരനെല്ലൂർ , ഗോൾ ഡൻ ബഷീർ, വി പി ജമീല, കെ പി ചാന്ദ്നി, ഇളമന ഹരിദാസ്, സി ടി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
ഉദ്ഘാടന സമ്മേളനത്തിൽ നഗര സഭ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി. വി കെ വിനോദ് സ്വാഗതവും വർക്കിങ് ചെയർമാൻ ടി പി രാജീവ് നന്ദിയും പറഞ്ഞു.

ഇന്നലെ വൈകിട്ട് യുവ ഗായകൻ ഹനാൻ ഷാ നയിച്ച ലൈവ് ഗാനസന്ധ്യ കാണികളെ ആവേശ കൊടിമുടിയിലേറ്റി . മുക്കം ഫെസ്റ്റി ഫെസ്റ്റിന് ഹരം പകരാൻ ഇന്ന് വൈകിട്ട് 7 : 30 ന് യുവഗായിക ഗൗരിലക്ഷ്മി എത്തും.

എത്തുന്ന വേദികൾ കൈലെടുക്കുന്ന മാസ്മരിക ന്യൂ ജനറേഷൻ ഗായിക ഗൗരിലക്ഷ്മിയുടെ പ്രകടനം കണ്ട് ആസ്വദിക്കാൻ ആരാധകർ കാത്തിരിപ്പിലാണ് .

Exit mobile version