Site icon CTV Online

മുക്കം ഫെസ്റ്റ് ഒരാഴ്ച പിന്നിടുമ്പോൾ ജനതിരക്കേറുന്നു ; ഇന്ന് വേദിയിൽ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സിനിമ ഗാനം മലയാളിക്ക് സമ്മാനിച്ച അതുൽ നറുകര നയിക്കുന്ന ഗാനസന്ധ്യ;എട്ടാം ദിവസത്തെ കലാസന്ധ്യകീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റ് 2025 ഒരാഴ്ച പിന്നിടുമ്പോൾ ഫെസ്റ്റിന് ജനതിരക്കേറുകയാണ്. സ്റ്റാളുകൾ സന്ദർശിക്കാനും അമ്യൂസ്മെൻ്റ് റൈഡുകളിൽ കയറാനും കലാ പരിപാടികൾ ആസ്വദിക്കാനും ആയിരങ്ങളാണ് മലയോരത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് ഫെസ്റ്റ് നഗരിയിലെത്തുന്നത് . എട്ടാം ദിവസത്തെ കലാസന്ധ്യകീഴുപറമ്പ് പഞ്ചായത്ത് പ്രസി ഡ ൻ്റ് സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ സിഗ്നനി ദേവരാജ് അധ്യക്ഷനായി. വ്യാഴാ ഴ്ചത്തെ പരിപാടിയുടെ സ്പോ ൺസർമാരായ മുക്കം സർവീസ് സഹകരണ ബാങ്കിൻ്റെ അഡ്മി നിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ കെ ടി ബിനു, സെക്രട്ടറി ബദറുസ്‌മാൻ എന്നിവർ മുഖ്യാതി ഥികളായി.തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി എബ്രാഹം, കാരശ്ശേരി പഞ്ചായത്ത്കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ എം ദിവ്യ, കീഴുപറമ്പ് പഞ്ചായത്ത് അംഗം സക്കിയ നിസാർ എന്നിവർ സംസാരിച്ചു. രജിത്ത് മാമ്പറ്റ സ്വാഗ തവു സോഷ്യൽമീഡിയ കമ്മറ്റി കൺവീനർ എം എസ് ഷെജിൻ നന്ദിയും പറഞ്ഞു. പളേയർ നാടകം അരങ്ങേറി.

മുക്കം ഫെസ്റ്റിൽ ഇന്ന് വൈകിട്ട് പാലാ പള്ളി തിരുപ്പള്ളി എന്ന സൂപ്പർ ഹിറ്റ് ഗാനം മലയാളിക്ക് സമ്മാനിച്ച യുവ പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന ഗാനസന്ധ്യ യാണ് അരങ്ങേറുക .

Exit mobile version