Site icon CTV Online

മുക്കം ഇന്ന് നാടൻ പാട്ടിനൊത്തു തുള്ളും ;മുക്കം ഫെസ്റ്റിൽ ഇന്ന് വടകര പാട്ടുപുര നയിക്കുന്ന നാടൻ പാട്ട്

മുക്കം: മത്തായി ചാക്കോ പഠന ഗവേഷ ണകേന്ദ്രം സംഘടിപ്പിക്കുന്ന പതിനെട്ടു നാൾ നീണ്ടു നിൽക്കുന്ന മലയോരമേഖലയുടെ ആഘോഷരാവുകൾ തുടരുകയാണ് .നൈറ്റ് ഷോയും ഫുഡ് ഫെസ്റ്റും
റോബോ ർട്ടിക് ഷോയും , സ്റ്റാളുകളും , അമ്യുസ്മെന്റ് പാർക്കും എല്ലാം മുക്കം ഫെസ്റ്റിന് ഹരം പകരുന്നതായാണ് കാണികളുടെ പ്രതികരണം .കുട്ടികൾക്കും മുതിർന്നവർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട പരിപാടികൾ കോർത്തിണക്കിയാണ് ഫെസ്റ്റ് കുതിക്കുന്നത്

ഇന്നലെ ന്യൂജനറേഷന്റെ പ്രിയ യുവ ഗായിക ഗൗരി ലക്ഷ്മി കൈയടക്കിയ വേദിയിൽ ഇന്ന് നാടൻ പാട്ടുമായി വടകര പാട്ടുപുരയെത്തും ,നാടൻ പാട്ടിനൊത്തു തുള്ളാൻ തയാറെടുത്തിരിക്കുന്ന ആളുകളിലേക്ക് ഹരം പകരുന്ന ഗാനവുമായി ഇന്ന് വൈകിട്ട് 7 മണിക്ക് വടകര പാട്ടുപുര എത്തും .

Exit mobile version