
newsdesk
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റിന്റെ രണ്ടാം ദിവസത്തെ സാംസ്കാരിക സായാഹനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുജോൺസൺ ഉൽഘാടനം ചെയ്തു .
മതസ്പർധ വളർന്നുവരുന്ന ഈ സമൂഹത്തിൽ എല്ലാ വിഭാഗക്കാരെയും ഒരുമിച്ചിരുത്തുന്ന ഒരു സാംസ്കാരിക പരിപാടിയാണ് മുക്കം ഫെസ്റ്റ് എന്നും, ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം നിർധന രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്നത് മുക്കം ഫെസ്റ്റിനെ മാതൃകാപരമായി മാറ്റുകയാണ് എന്നും ഫെസ്റ്റിന്റെ സാംസ്കാരിക സായാഹ്‌നം ഉൽഘാടനം ചെയ്തുകൊണ്ട് ബിന്ദു ജോൺസൺ പറഞ്ഞു .
മുക്കം നഗരസഭാ സ്ഥിര സമിതി അധ്യക്ഷ പ്രജിത പ്രദീപ് അധ്യക്ഷയായി .തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു ,മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി ,കാരശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിജിത സുരേഷ് എന്നിവർ സംസാരിച്ചു .കലാവിഭാഗം കൺവീനർ എൻ സുനിൽ സ്വാഗതവും റെനീഷ് നീലാംബരി നന്ദിയും പറഞ്ഞു .ഗൗരി ലക്ഷ്മിയും സംഘവും മ്യൂസിക്കൽ ലൈവ് അവതരിപ്പിച്ചു .
