Site icon CTV Online

ഇഎംഎസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽഅസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: ഇ എം എസ് സഹകരണ ആശുപത്രിയുടെ അനുബന്ധമായി എരഞ്ഞിമാവ് കൊടിയത്തൂർ ബാങ്കിൽ പ്രവർത്തിക്കുന്ന യൂണിറ്റി പോളിക്ലിനിക്കിൽ സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.


യൂണിറ്റി ക്ലിനിക് പരിസരത്ത് നടന്ന ചടങ്ങിൽ ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സിസിന പ്രവീൺ ലാൽ ഉദ്ഘാടനം ചെയ്തു. ഇ എം എസ് സഹകരണ ആശുപത്രി ചെയർമാൻ രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കൊടിയത്തൂർ ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ,സെക്രട്ടറി , സി. ഹരീഷ്, ഇ എം സ് ആശുപത്രി ഡയരക്ടർ ടി എ ദേവസ്യ നൗഷാദ് എന്നിവർ സംസാരിച്ചു.ചടങ്ങിന് ഇഎംഎസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി രാജൻ സ്വാഗതവും മാനേജർ നിക്സൺ നന്ദിയും പറഞ്ഞു.

എല്ലുരോഗ വിദഗ്ധരായഡോക്ടർ ജോൺസൺ അഗസ്റ്റിൻ ,ഡോക്ടർ ഹഫീഫ് മുഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 100 ഓളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

Exit mobile version