Site icon CTV Online

മുക്കത്ത് പ്രിയ സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് യുവതീ-യുവാക്കളുടെ ‘മോർണിങ് വോക്ക് വിത്ത് ലിൻ്റോ’ നാട്ടുകാർക്ക് കൗതുക കാഴ്ചയായി

മുക്കം: പ്രിയ സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് യുവതീ-യുവാക്കൾ. അവരോട് വിശേഷങ്ങൾ പങ്കുവെച്ചും നാട്ടുകാരോട് വോട്ടഭ്യർഥിച്ചും മുന്നിൽ നടന്ന് സ്ഥാനാർഥി ലിൻ്റോ ജോസഫ്.
തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിലിൻ്റോ ജോസഫിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘മോർണിങ് വോക്ക് വിത്ത് ലിൻ്റോ’ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും കൗതുക കാഴ്ചയായി.

എൽ.ഡി.വൈ.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഗസ്ത്യൻമുഴി മുതൽ മുക്കം മിനി പാർക്ക് വരെ മോർണിങ് വോക്ക് സംഘടിപ്പിച്ചത്.

പാർക്കിൽ നടന്ന സമാപന ചടങ്ങിൽ ലിൻ്റോ ജോസഫ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് ലിൻ്റോ മടങ്ങിയത്. ദിപു പ്രേംനാഥ്, ജാഫർ ഷെരീഫ്, അബ്ദുള്ള കുമാരനെല്ലൂർ, രനിൽ രാജ്, അജയ് ഫ്രാൻസി, ശരത്ത്, അഖിൽ, വിജിഷ, പി.പി.അഖിൽ, പുഷ്ക്കിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version