Site icon CTV Online

മുക്കം ,കാരശ്ശേരിയിൽ യു ഡി എഫ് – എൽ ഡി എഫ് സംഘർഷം

മുക്കം : കാരശ്ശേരിയിൽ യു ഡി എഫ് – എൽ ഡി എഫ് സംഘർഷം .കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടാണ് സംഘർഷം ഉണ്ടായത് .

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറതോട്ടിൽ എത്തിയ യു ഡി എഫ് അനൗൺസ് മെന്റ് വാഹനത്തിലെ അനൗൺസറായ സാദിഖ് കുറ്റിപ്പറമ്പിനെ പോലീസ് നോക്കിനിൽക്കെ സി പി ഐ എം പ്രവർത്തകൻ ആക്രമിച്ചു എന്നാണ് പരാതി .ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.


കഴിഞ്ഞ ദിവസം രാത്രി യു ഡി എഫ് ന്റെ പ്രചാരണ ബോർഡുകളും കൊടിയും കത്തിച്ചിരുന്നു ഇത് അന്വേഷിക്കാൻ എത്തിയ മുക്കം പോലീസിന്റെ മുമ്പിൽ വെച്ചാണ് സി പി എം പ്രവർത്തകർ അക്രമിച്ചത് എന്ന് പരിക്കേറ്റ അനൗൺസറും കോൺഗ്രസ് പ്രവർത്തകനുമായ സാദിഖ് പറമ്പ് പറഞ്ഞു .കൈക്കും നെഞ്ചിനുമാണ് പരിക്ക് സാദിഖിനെ മുക്കം കമ്യുണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ യു ഡി എഫ് പ്രവർത്തകർ തന്നെ മനഃപൂർവം സംഘർഷം സൃഷ്ട്ടിക്കാനായി അവർതന്നെ പ്രചാരണ ബോർഡുകൾ കത്തിച്ചതെന്നും ഇന്ന് അനൗൺസ്മെന്റ് വാഹനത്തിൽ എത്തിയ ആൾ തെറി പറഞ്ഞതോടെ പ്രവർത്തകർ പോയി തടയാൻ ശ്രമിച്ചപ്പോൾ സി പി ഐ എം പ്രവർത്തകനായ കിഷോറിനെ മർദിച്ചു എന്നും ശ്യാം കിഷോറിന് പരിക്കേറ്റിട്ടുണ്ട് എന്നും എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു .പാറത്തോട് ബൂത്ത് ന്നേരത്തെ തന്നെ പ്രശ്നബാധ്യതാ ബൂത്താണ്

Exit mobile version