
newsdesk
മുക്കം : ചേന്ദമംഗല്ലൂർ യുഡിഎഫ് കമ്മിറ്റി കോളേജ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ വിദ്യാർത്ഥി പ്രതിനിധികൾക്ക് സ്വീകരണം നൽകി.
ഈ കഴിഞ്ഞ കോളേജ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ ചേന്ദമംഗല്ലൂർ സ്വദേശികളായ ഹിബ ഹനാൻ (ഫൈൻ ആർട്സ് സെക്രട്ടറി, സുന്നിയാ അറബിക് കോളേജ് ) സുഹൈബ സി (വൈസ് ചെയർപേഴ്സൺ ,എം.എ.എം.ഒ. കോളേജ്, മണാശ്ശേരി), അദ്നാൻ( ഇലക്ഷന് കോർഡിനേറ്റർ , കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവള്ളി) എന്നിവർക്കാണ് ചേന്ദമംഗല്ലൂർ യുഡിഎഫ് കമ്മിറ്റി സ്വീകരണം നൽകിയത് .
കെ പിഅഹമ്മദ്ക്കുട്ടി , ടി കെ അബ്ദുറഹിമാൻ,വിപി ഹമ്മീദ് എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. പരിപാടിയിൽ സലീഷ് കെ അധ്യക്ഷത വഹിച്ചു, നാസിർ ചാലക്കൽ, സൈഫുദ്ദീൻ കടാംമ്പള്ളി എന്നിവർ സംസാരിച്ചു. മുജീബ് സി കെ , സലീം ചാലക്കൽ, സിടി അമീൻ, കുഞ്ഞിമൊയ്തീൻ അമ്പലക്കണ്ടി, ടി, കെ റഷീദ്, അസീസ് മേലേടുത്ത്, എൻ ടി ശമീം, ജൗഹർ കെ , അജ്മൽ കെവി ,മുജീബ് കടാം മ്പള്ളി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെവി ജബ്ബാർ സ്വാഗതവും, ഫർഹാൻ ചാലക്കൽ നന്ദിയും പറഞ്ഞു.
