Site icon CTV Online

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പെയർ അവാർഡ് ചേന്ദമംഗല്ലൂർ ജി എം യു പി സ്കൂളിലെ മുഹമ്മദ് ഇബ്രാഹീമിന്

മുക്കം: ശാസ്ത്രരംഗത്തെ അതി നൂതനാശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പയർ അവാർഡിന് ചേന്ദമംഗല്ലൂർ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇബ്രാഹിം . എ .പി .അർഹനായി.

10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന മൾട്ടിപർപ്പസ് റെയിൻ പ്രൊട്ടക്ടർ എന്ന ആശയമാണ് ഇബ്രാഹിമിനെ അവാർഡിന് അർഹനാക്കിയത് . താത്തൂർ അങ്ങാടി പറമ്പ് സുബൈർ – മർജാൻ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇബ്രാഹിം . സബ്ജില്ല ജില്ലാ കലോത്സവങ്ങളിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

Exit mobile version