മുക്കം നഗരസഭയിൽ ചലനം മെൻ്റർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി;കേരളത്തിലെ 11 നഗര സഭകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ചലനം മെന്റർ ഷിപ്പ് പ്രോഗ്രാം

മുക്കം:ചലനം മെന്റർ ഷിപ്പ് പ്രോഗ്രാമിന് മുക്കം നഗരസഭയിൽ തുടങ്ങി കുടുബശ്രീ സംസ്ഥാന മിഷൻ നേതൃത്വത്തിൽ ജില്ലാമിഷന്റെ പിന്തുണയോടെ കേരളത്തിലെ 11 നഗര സഭകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ചലനം മെന്റർ ഷിപ്പ് പ്രോഗ്രാം.ചലനം മെന്റർഷിപ്പ് പദ്ധതിയ മുക്കം നഗരസഭയിലെ ഔപചാരിക ഉദ് ഘാടന ഇ എം എസ് ഓഡിറ്റോറിയത്തിൽ മുക്കം നഗരസഭ ചെയർമാൻ പി. ടി ബാബു നിർവ്വഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രജിത സി. ടി അധ്യക്ഷതവഹിച്ചു. കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീതി സി. ടി സ്വാഗതം പറഞ്ഞു.ജില്ലാ മിഷൻ ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ മാനേജർ ടി. ടി ബിജേഷ് മുഖ്യാഥിതി ആയിരുന്നു.മുൻസിപ്പൽഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വെ . കെപി ചാന്ദിനി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ഇ. സത്യനാരായണൻ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുബീന,മുൻസിപ്പൽ കൗൺസിലർമാരായ ജോഷില, ബിന്നി മനോജ്‌, വസന്തകുമാരി സി, സക്കീന, ബിന്ദു, വസന്ത കുമാരി,കമ്മ്യൂണിറ്റി കൗൺസിലർ ഷെറീന, രചന ആർ പി ഗിരീഷ് മാസ്റ്റർ, ഉപസമിതികൺവീന ർമാരായ വത്സല, ഷൈനി, ദേവി, പത്മിനി,എന്നിവർ സംസാരിച്ചു.

മെൻറർ വിജയൻ സി. കെ പദ്ധതി വിശദീകരണം നടത്തി . സിഡിഎസ്സ് അംഗങ്ങൾ, നഗരസഭയിലെ മുഴുവൻ അയൽകൂട്ട ഭാരവാഹികൾ പങ്കെടുത്തു. സിറ്റി മിഷൻ മാനേജർ , നിഖിൽ നന്ദി പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന മിഷൻ നേതൃത്വത്തിൽ ജില്ലാ മിഷൻ പിന്തുണയോടെ കേരളത്തിലെ 11നഗരസഭകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ചലനം മെൻ്റർഷിപ്പ് പ്രോഗ്രാം.സുസ്ഥിര വികസന പദ്ധതികളും സ്വയം പര്യാപ്തമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയും ഒരു മികവിന്റെ കേന്ദ്രം എന്ന നിലയിൽ നഗര സിഡിഎസിനെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ചലനം ക്യാമ്പയിൻ സുപ്രധാനമായി ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവൻ നഗരസഭകളിലും നടപ്പിലാക്കുന്ന ചലനം മെന്റർ ഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് പ്രവർത്തനങ്ങൾക്കായി 11 നഗരസഭ സിഡിഎസുകൾ ആണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ഒരു സിഡിഎസ് എന്ന നിലയിൽ 11 നഗര സിഡിഎസ് കളിലാണ് മെൻ്റർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. വരുന്ന ആറുമാസക്കാലം ഫലപ്രദമായി പ്രയോജനപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളായി നഗര സിഡിഎസ് പ്രവർത്തനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി. ഇതിന് ഉപകാരപ്പെടും വീതം അഞ്ചുമാസകാലത്തേക്കുള്ള വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ പ്ലാൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

പ്രസ്തുത പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി ഓരോ സിഡിഎസിന്റെയും നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുകയും പ്രസ്തുത സ്റ്റാറ്റസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇതിനായി ചലനം മെമ്പർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മെൻറർ റിസോഴ്സ് പേഴ്സണെ ഓരോ നഗരസഭയിലും വിന്യസിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ മിഷന് കീഴിൽ മുക്കം നഗരസഭ സിഡിഎസിലും പ്രസ്തുത പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വരുന്ന അഞ്ചു മാസക്കാലം കൊണ്ട് നഗരസഭ സിഡിഎസ് ഒരു മികവിന്റെ കേന്ദ്രമാക്കി രൂപപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ചലനം മെൻ്റർഷിപ്പ് ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്.പ്രസ്തുത പ്രവർത്തനങ്ങളുടെ വിലയിരുത്തലും പിന്തുണ സഹായവും കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലാണ് നടന്നുവരുന്നത്.

error: Content is protected !!