Site icon CTV Online

മുക്കത്ത് നാലുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച യുവാവ് പിടിയിൽ

മുക്കം : മുക്കത്ത് നാലു വയസു മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച യുവാവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.

കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിദ്ലാജ് (22) നെയാണ് കഴിഞ്ഞ ദിവസം വയനാട്ടിൽവെച്ച് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

സി.ഐ. ആനന്ദ്, എസ്.ഐ.രഞ്ജിത്ത്, എ.എസ്.ഐ.അബ്ദുൾ റഷീദ്, സി.പി.ഒ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version