
newsdesk
മുക്കം : പാർട്ടിയിലെ വർണ്ണ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസിൽ ചേർന്ന് ബിജെപി പ്രവർത്തകൻ . കഴിഞ്ഞ 20 വർഷമായി ബിജെപി യിൽ സജീവപ്രവർത്തകനായിരുന്നു k T ദേവസ്യ കുന്നുംപുറത്ത് ആണ് ബിജെപി യുടെ വർണ്ണ വിവചന ത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ആ പാർട്ടിയുമായുള്ള എല്ലാ ബന്ധ ങ്ങളും വിച്ഛേദിച്ചിരിക്കുന്നത് .
ജാതി വർഗ്ഗ വർണ്ണ വിവേചന മില്ലാത്ത മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു കൊണ്ട്കോൺഗ്രസ് അഗത്വം കോൺഗ്രസ്സ് മുക്കം ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് പതിപറമ്പിലിന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി .സ്വീകരണ യോഗത്തിൽ ഫ്രാൻസിസ് മുക്കിലക്കാട്ട് ,ജോർജ് വലിയകട്ടയിൽ.ബോസിൽ വരികനിയിൽ .ഗിൽഗ ജോസ് ,ബെന്നി തറപ്പേൽ .വിജിത് കൂട്ടക്കര ,ബിബിൻ പട്ടോത് .ഷാഹിന് മാപ്പിളവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു .
