
newsdesk
മുക്കം : മുക്കം അഗസ്ത്യമുഴി പെരുമ്പടപ്പിലെ ബീവറേജസ് ഔട്ട് ലെറ്റിന് ഒടുവിൽ പൂട്ടുവീണു ,ബീവറേജിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെ തന്നെ നഗരസഭ ബീവറെജ് ഔട്ട്ലെറ്റിന് പ്രവർത്തനാനുമതി നൽകിയിരുന്നു .
നഗരസഭാ കൗൺസിൽ ഭൂരിപക്ഷതീരുമാനത്തെ പരിഗണിക്കാതെ മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബിററേജ് ഔട്ട്ലെറ്റിന് D& O ലൈസൻസ് നൽകിയ നഗരസഭാ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുക, ചെയർമാൻ രാജിവെക്കുക, ഔട്ട്ലെറ്റ് അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കഴിഞ്ഞ ദിവസവും ബിജെപി പ്രവർത്തകരുടെ മാർച്ച് മുക്കം നഗരസഭയിലേക്ക് നടന്നിരുന്നു .
എൽ ഡി എഫ് ഭരിക്കുന്ന മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബീവറേജ് ആരംഭിക്കാൻ ,മുക്കം നഗരസഭ കൗൺസിലിനെ തെറ്റിധരിപ്പിച്ച് ലൈസൻസ് അനുവദിചു എന്ന് ആരോപിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർമാനും എതിരെ യൂ ഡി എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയംനാളെ ചർച്ചക്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ തീരുമാനം .
