Site icon CTV Online

മുക്കം, അഗസ്ത്യമുഴി അങ്ങാടിയിലെ റോഡിൽ വീണ്ടും കുഴി രൂപപ്പെട്ടു;അടക്കാനെത്തിയ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു

മുക്കം : അഗസ്ത്യമുഴി അങ്ങാടിയിലെ കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ടാറിട്ട റോഡിലെ കുഴിയിൽ കോൺഗ്രീറ്റ് ഇട്ട് അടക്കാൻ വന്നവരെയാണ് നാട്ടുകാർ തടഞ്ഞത്.

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നിർമിച്ച റോഡിലാണ് വലിയ കുഴി രൂപ പെട്ടത്.

ഇതിന് മുൻപ് ഇതേ കുഴി 5 തവണ കോൺഗ്രീറ്റ് ഇട്ട് അടച്ചതാണെന്നും അടക്കുന്നതിന്റ തൊട്ടടുത്ത ദിവസം വീണ്ടും കുഴി രൂപപെടുമെന്നും തിരകേറിയ ജംഗ്‌ഷനിലെ കുഴിയിൽ നിരവധി ഇരുചക്രവാഹനക്കാർ വീണ് അപകടത്തിൽ പെടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു

Exit mobile version