
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് (വാർഡ് 6 ൽ) നിവാസികളായ സാലിയുടെയും( ആശാവർക്കർ ) മോഹൻദാസിന്റെയും മകൾ ആതിര മോഹൻദാസ് കോളേജിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഒരുമാസമായി ചികിത്സയിലാണ്, നിലവിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു എങ്കിലും തുടർ ചികിത്സയും ആരോഗ്യം മെച്ചപ്പെടുന്നത് അനുസരിച്ച് തുടർന്നുള്ള ഓപ്പറേഷനുകളും വേണ്ടിവരുന്ന അവസ്ഥയിലാണ്.
ആതിര നിലവിൽ അരീക്കോട് മദർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് . ഭാരിച്ച ചികിത്സാ ചെലവാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്, ഈ ചിലവ് താങ്ങാൻ ആ കുടുംബത്തിന് നിലവിൽ സാധികാത്ത അവസ്ഥയാണ് , ഇതേ തുടർന്ന് ആതിരയുടെ ചികിത്സാ സഹായത്തിനായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സാ ജോബിൻ ചെയർമാനും പി വിജയൻ ജനറൽ കൺവീനറും, പി കെ രതീഷ് ട്രഷറും ആയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുകയാണ് .
കമ്മറ്റി ഓഫിസിന്റെ ഉദ്ഘാടനം മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനിവിനോദ് നിർവഹിച്ചു.കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്എം ദിവ്യ അധ്യക്ഷയായി .ബ്ലോക്ക് മെമ്പർ മുനീർ ആലുങ്കൽകെ ശിവദാസൻ, സുനില കണ്ണങ്കര കെ കെ നൗഷാദ്, ജയപ്രഭ, പി കെ രതീഷ്, ജിപ്സ ജോബിൻ സ്വാഗതവും, പി വിജയൻ എന്നിവർ സംസാരിച്ചു
