Site icon CTV Online

അരീക്കോട് വെറ്റിലപ്പാറയിലെ എയർ കംപ്രസ്സർ കോറിയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

മുക്കം: അരീക്കോട് വെറ്റിലപ്പാറയിലെ എയർ കംപ്രസ്സർ കോറിയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറുപാറ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിലെ കോറിയിൽ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന എയർ കംപ്രസ്സർ നിയന്ത്രണം നഷ്ടപ്പെട്ട് 110 അടി താഴ്ചയും 50 അടി വെള്ളവും ഉള്ള കോറിയിലേക്ക് മറയുകയായിരുന്നു. വീണ ഉടനെ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്നവർ പൈപ്പുകളും മറ്റും ഇട്ട് കൊടുത്തെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു.

വിവരമറിഞ്ഞ് മുക്കത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സംഭവത്തെത്തി സ്കൂബ ഉപയോഗിച്ച് തിരച്ചിൽ ആരംഭിക്കുകയും രണ്ടര മണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷം ആളെ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.കോഴിക്കോട് ജില്ലാ സ്കൂബ ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ എൻ .വി അഹമ്മദ് റഹീഷ്, ഫയർ ഓഫീസർമാരായ എ .എസ് പ്രദീപ് ,അനു മാത്യു എം സി , സജിത്ത് ലാൽ ,എൻ ഷിനിഷ് ,പിടി ശ്രീജേഷ്, ഹോംഗാർഡ് മാരായ ടി രവീന്ദ്രൻ ,ചാക്കോ ജോസഫ് എന്നിവരും ജില്ലാ സ്കൂബ ടീമംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, സിപി നിശാന്ത് , സിബി, നിഖിൽ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ നടത്തിയത്.

Exit mobile version