Site icon CTV Online

പൊങ്കാല സമർപ്പണ നിർവൃതിയിൽ നാട്: മഹോത്സവത്തിന് സമാപനം

മുക്കം: അക്ഷയതൃതീയ (ബലരാമജയന്തി)യോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി
കാരശ്ശേരി ശ്രീ കരിയോട്ട് ബലരാമ സ്വാമി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവം സമാപിച്ചു.ഞായറാഴ്ച രാവിലെ നടന്ന പൊങ്കാല സമർപ്പണത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളായ സ്ത്രീകൾ പങ്കാളികളായി. മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ നടന്ന പൊങ്കാല സമർപ്പണവേളയിൽ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നത് ശ്രദ്ധേയമായി.

ക്ഷേത്രം തന്ത്രി ചെറുതയൂർ ശ്രീജിത്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി മുത്തേടം അഖിലേഷ് നമ്പൂതിരി,ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ലങ്കയിൽ പ്രേമരാജ്,സെക്രട്ടറി ബാബു പി.കെ,എക്‌സിക്യൂട്ടീവ് ഓഫീസർ വി.ബാബുരാജ്, മേൽശാന്തി നടുവത്തെടത്ത് വിജേഷ് നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.


മാതൃസമിതി അംഗങ്ങൾ, ക്ഷേത്ര ഭാരവാഹികൾ നാട്ടുകാർ എന്നിവരുടെ സജീവ സാന്നിധ്യത്തിലാണ് ഉത്സവാഘോഷം പൂർത്തിയായത്.പ്രസാദ ഊട്ടും നടന്നു.ശനിയാഴ്ച അടിതൃക്കോവിൽ ക്ഷേത്രത്തിൽ നിന്നും കരിയോട്ട് ക്ഷേത്രത്തിലേക്കുള്ള ആഘോഷവരവോടെയാണ് ഉത്സവത്തിന് തുടക്കമായത്.
വിശേഷാൽ പൂജകളും നടന്നു.ഉത്സവാഘോഷത്തിന് എൻ.കെ.ബാലകൃഷ്ണൻ,വിജേഷ്, വിനോദ് ചാലിൽ, സന്തോഷ്, ഷിംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Exit mobile version