Site icon CTV Online

ദുർഗന്ധം സഹിക്കവയ്യാതെ പ്രദേശവാസികളും,യാത്രക്കാരും അഗസ്ത്യമുഴി,കാപ്പുമലവളവിലെ റോഡരികിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

മുക്കം: അഗസ്ത്യമുഴി കാപ്പുമല വളവിൽ ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി ദുർഗന്ധം സഹിക്കവയ്യാതെ ദുരിതത്തിലായി പ്രദേശവാസികളും യാത്രക്കാരും. ഇതേ സ്ഥലത്ത് രണ്ട് ആഴ്ചയ്ക്കിടെ എട്ട് തവണയാണ് കക്കൂസ് മാലിന്യം തള്ളിയത്.

റോഡരികിലെ ഓവുചാലിൽ തള്ളിയ കക്കൂസ് മാലിന്യം സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലേക്കും,
ഓവുചാൽ വഴി നിരവധിപേർ ഉപയോഗിക്കുന്ന തോട്ടിലേക്കും,തോട് വഴി ഇരവഴിഞ്ഞി പുഴയിലേക്കുമാണ് ഒഴുകുന്നത്.

ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും മുക്കം പോലീസും, നഗരസഭയും ശക്തമായ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

Exit mobile version