Site icon CTV Online

മുക്കം വൈ. എം. സി. എ. ലോക പരിസ്ഥിതി ദിനം ആചരിച്ചു

മുക്കം വൈ. എം. സി. എ. ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൈ. എം. സി. എ. മുക്കത്ത് സ്ഥാപിതമായതിൻ്റെ 25-ാം വാർഷികത്തിൻ്റെ ഭാഗമായി 25 ഒട്ടുമാവിൻ തൈകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു.മുക്കം മുനിസിപ്പൽ ചെയർമാൻ ശ്രി. പി.റ്റി. ബാബു , YMCA പ്രസിഡൻ്റ് ശ്രീ. വർഗീസ് പുള്ളോക്കാരന് തൈ കൈമാറി, ഉദ്ഘാടനം ചെയ്തു. YMCA കോഴിക്കോട് സബ് റീജിയൻ ചെയർമാൻ ശ്രീ. ജേക്കബ് ജോൺ ‘ സെക്രട്ടറി കെ.എം. സണ്ണി, ട്രഷറർ രാജൻ വർഗീസ്, YMCA അംഗങ്ങൾ പങ്കെടുത്തു. ഏറ്റവും നല്ല രീതിയിൽ തൈ സംരക്ഷിക്കുന്ന ആൾക്ക് ഒരു വർഷം കഴിയുമ്പോൾ സമ്മാനം നല്കും.

Exit mobile version