newsdesk
മുക്കം: മുനിസിപ്പാലിറ്റിയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാൻ നൂലാമാലകൾ ഏറെ.
പ്രശ്ന പരിഹാരമാവശ്യപ്പെട്ട്, സംസ്ഥാന വ്യാപാരിവ്യവസായി സമിതി മുക്കം യൂണിറ്റ് , നഗര സഭ ചെയർമാനും ,സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു.
മുക്കം നഗരസഭയിൽ പുതുതായി വ്യാപാരം തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യാപാരികൾക്കാണ് പുതുതായി ലൈസൻസ് എടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്
പല പല കാരണങ്ങൾ കൊണ്ട് കച്ചവട നിർത്തിയ ബിൽഡിങ്ങിൽ പുതുതായി വ്യാപാരം തുടങ്ങണമെങ്കിൽ മുൻപ് കച്ചവടം നിർത്തിയ ആളുടെ അന്ന് മുതലുള്ള തൊഴിൽ നികുതിയും പഴയ ലൈസൻസ് പുതുക്കാത്ത തിന്റെ പലിശ സഹിതം അടയ്ക്കണം എന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
എന്നാൽ പുതുതായി വ്യാപാരം തുടങ്ങാൻ വരുന്ന വ്യാപാരികൾക്ക് പഴയ നിർത്തിപ്പോയ ആളുടെ ഇത്തരത്തിലുള്ള പണം അടക്കുന്നത് ബുദ്ധിമുട്ടാകുകയാണ് .
പുതിയ ലൈസൻസ് എടുക്കാൻ ഈ നിബന്ധനകളെല്ലാം ഒഴിവാക്കി തരണം എന്നാണ് വ്യാപാരികൾ ഒന്നടങ്കം പറയുന്നത്. എത്രയും പെട്ടെന്ന് ഇത് പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെട്ടതാണ് നിവേദനം നൽകിയിട്ടുള്ളത്.
വ്യാപാരി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചിയുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത് .സെക്രട്ടറി ബാബു വെള്ളാരംക്കുന്നത്ത് , സജീഷ് വായലത്ത് ,ഷിബു കല്ലൂർ ,AK സിദ്ധീഖ്, ഹാറൂൺ റഷീദ്, സുൽഫീക്കർ , എന്നിവർ പങ്കെടുത്തു.