Site icon CTV Online

ഫുട്ബോൾടൂർണമെന്റ്സംഘടിപ്പിച്ചു;ടൂർണ്ണമൻറ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു

newsdesk

കൊടിയത്തൂർ: കാരങ്ങാടൻ കുടുംബ സംഗമത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് മുക്കം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു. നൗഷാദ് ബാവ കീഴുപറമ്പ്, അബ്ദുൽ മനാഫ് കുനിയിൽ, തുഫൈൽ പള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു. അരുക്കുഴിക്കാട് ടീമിനെ 3-1 ന് പരാജയപ്പെടുത്തി പള്ളിക്കുന്ന് ടീം ട്രോഫി നേടി . മികച്ച കളിക്കാരനായി ഇജാസ് അരുക്കുഴിക്കാടും ഗോൾകീപ്പറായി ഫാഇസ് കോഴിശ്ശേരിയും ടോപ് സ്കോറർ ആയി ഷർഹാൻ പള്ളിക്കുന്നും തിരഞ്ഞെടുക്കപ്പെട്ടു. കബീർ വടക്കുംമുറി കളി നിയന്ത്രിച്ചു. മുതിർന്ന കുടുംബാംഗങ്ങളായ അഹമ്മദ് കുട്ടി പന്നിക്കോട്, മൊയ്തീൻകുട്ടി, ബാബു പന്നിക്കോട്, സാജിദ്, മൂസ വാലില്ലാപുഴ സമ്മാനദാനം നടത്തി.

Exit mobile version