Site icon CTV Online

റോഡ് പണി അശാസ്ത്രീയമെന്നു പരാതി :പ്രതിഷേധവുമായി നാട്ടുകാർ;തോട്ടുമുക്കം കുഴിനക്കിപാറ മുതൽ -ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി വരെ യുള്ള റോഡ് പണിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്

മുക്കം : 2കോടി 70 ലക്ഷം രൂപ മുടക്കി ചെയ്യുന്ന മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കുഴിനക്കിപാറ മുതൽ -ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി വരെ യുള്ള 1800 മീറ്റർ റോഡ് പണിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത് .
മലപ്പുറം ജില്ലയിൽ നിന്നും ഏറ്റവും എളുപ്പത്തിൽ മലയോര മേഖലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ കക്കാടം പൊയിൽ ,തുഷാര ഗിരി ,വയനാട് തുടങ്ങിയ സ്‌ഥലങ്ങലിലേക്ക് പോകുന്നറോഡാണ് ഇത് . സ്കൂൾ കുട്ടികൾ അടക്കം 100 കണക്കിന്ആളുകളും വാഹനങ്ങളും പോകുന്ന ഈ റോഡ് വീതി കൂട്ടണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കം ഉണ്ട് .പഴയ റോഡിന്റെ ടാറിങ് പൊളിച്ചുമാറ്റാതെയാണ് പുതിയ ടാറിങ് ചെയ്യാൻ തയ്യാറെടുക്കുന്നതെന്നുംസ്ഥലം വിട്ടുനൽകിയവർക്ക് മതിലുകൾ കെട്ടികൊടുക്കാതെയും ഡ്രൈനേജുകൾ സ്ഥാപിക്കാതെയും ആണ് റോഡ് ടാർ ചെയ്യാൻ കരാറുകാർ തയ്യാറെടുക്കുന്നത് എന്നാണു നാട്ടുകാരുടെ പരാതി .
അശാസ്ത്രീയ റോഡ് പണിക്കെതിരെ ജനകീയ സമരസമിതിരൂപീകരിച്ചു
300 ഓളം ആളുകൾ ഒപ്പിട്ട പരാതി pwd മിനിസ്റ്റർക്കും ,കളക്ടർക്കും നൽകിയിട്ടുമുണ്ട് .

റോഡ് പണിയുടെ ഭാഗമായി സ്ഥലം വിട്ടുനൽകിയ ആശാരിപ്പറമ്പിൽ ഷറഫുന്നീസ
കൊന്നാലത്ത് ഫാത്തിമ , കോളകോടൻ ഹനീഫ എന്നീ കുടുംബങ്ങൾ ഇപ്പൊൾ വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആണ്
.
ജലനിധിയുടെ പൈപ്പ് റോഡിന്റെ നാടുവിലൂടെയാണെന്നും അതെപ്പോഴും പൊട്ടാറുണ്ടെന്നും കുടിവെള്ളം മുട്ടാറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു .
വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തപ്പോൾ മതിൽ കെട്ടികൊടുക്കാം എന്നൊക്കെ അധികൃതർ പറഞ്ഞിരുന്നു എന്നും എന്നാൽ ഇപ്പൊ ഫണ്ട് ഷോർട് ആണ് എന്ന് പറഞ്ഞു അത് മുടങ്ങി കിടക്കുകയാണെന്നും ഇനിയും തീരുമാനമായില്ലെങ്കിൽ നാട്ടുകാരെ മുഴുവൻ സംഘടിപ്പിച്ചു വലിയ പ്രതിഷേധത്തിന് ഒരുങ്ങാൻ തയ്യാറെടുക്കുകയാണെന്നും വാർഡ് മെമ്പർ പറയുന്നുനാട്ടുകാരുടെ യാത്ര സൗകര്യത്തിനു ഉണ്ടാക്കിയ കോടികൾ മുടക്കി ചെയ്യുന്ന അശാസ്ത്രീയ റോഡ് പണി നാട്ടുകാർക്ക് ദുരിതമാകുയാണ് .
പരാതി നല്കിയിട്ടും നടപടി ആകുന്നില്ലങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്കായിരിക്കും നമ്മൾ സാക്ഷിയാകുക

Exit mobile version