
NEWSDESK
മുക്കം: കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയിൽ ദുരിതം തുടരുകയാണ് .പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ആണ് . പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും പന പൊട്ടിവീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.ബുധനാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയായിരുന്നു സംഭവം.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ് ,കെ എം ജിഗേഷ് ,പി ജിതിൻ, ഹോം ഗാർഡ് കെ എസ് വിജയകുമാർ തുടങ്ങിയവർ ഉടൻതന്നെ സ്ഥലത്തെത്തി ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
