മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി മോഷ്ടിച്ച വാർത്ത നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു യുവാവാവിനു ക്രൂര മർദനം

NEWSDESK

മുക്കം: പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി മോഷ്ടിച്ച വാർത്ത നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു യുവാവാവിനു ക്രൂര മർദനം . കൂമ്പാറ സ്വദേശി ഫൈസൽ കെ .പി എന്നയാൾക്കാണ് ഇന്നലെ രാത്രി മർദനമേറ്റത് .മർദ്ദനത്തിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് .ഇന്നലെ രാത്രി 9.30 ഓടെ കൂമ്പാറയിൽ വെച്ചാണ് സംഭവം
ജാമ്യത്തിൽ ഇറങ്ങിയ പ്രതിയായ ജയേഷ് ആണ് തന്നെ മർദിച്ചത് എന്നും കാറിൽ മാർട്ടിൻ എന്ന ആൾ ഉണ്ടായിരുന്നു വെന്നും മർദന മേറ്റ ഫൈസൽ പറഞ്ഞു.
അതെ സമയം പല സമയങ്ങളിലും പ്രകോപനങ്ങൾ ഉണ്ടയായിരുന്നത് ചോദ്യം ചെയ്‌ത സമയത്ത് ഉണ്ടായ പ്രശ്‌നമാണെന്നും ജയേഷിന്റെ തലക്കും പരിക്കുണ്ടെന്നും മാർട്ടിൻ പറഞ്ഞു

error: Content is protected !!