മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ; അറസ്റ്റിലായത് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയ ആറംഗ സംഘം

newsdesk

മുക്കം : പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ. ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ ആണ് അറസ്റ്റിലായത്. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രമാണ് കടത്തി കൊണ്ടുപോയത്. കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തോട്ടു മുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന്  വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും ഇൻഷുറൻസ് ഇല്ലാത്തതും മുക്കം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതുമായ മണ്ണുമാന്തി യന്ത്രം മുക്കം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ  ഒന്നര മണിയോടെ  മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു .പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയായിരുന്നു. അത് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത്.

error: Content is protected !!