
newsdesk
മുക്കം : അനധികൃത ഡീസൽ വില്പന നടത്തിവന്നിരുന്ന ടിപ്പർ ലോറി മുക്കം പോലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടം എന്ന സ്ഥലത്തു വെച്ചാണ് KL 2 Y 4620 എന്നനമ്പറിലുള്ള ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വടകര തിരുവെള്ളൂർ സ്വദേശി കുഞ്ഞബ്ദുള്ളയുടെ പേരിലുള്ളതാണ് ടിപ്പർ ലോറി. ടിപ്പർ ലോറിയുടെ പിന്നിൽ ബോഡിയിൽ രൂപമാറ്റം വരുത്തി ടാങ്ക് നിർമ്മിച്ചാണ് ഡീസൽ എത്തിക്കുന്നത്.
മാഹിയിൽ നിന്നും പുറത്തുനിന്നും ടാക്സ് വെട്ടിച്ചു വരുന്ന എണ്ണയാണ് ടാങ്കുകളിൽ അനധികൃതമായി വില്പന നടത്തുന്നത് .
