
NEWSDESK
മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ കഴിഞ്ഞ നവംബർ 17 തിയ്യതി പുലർച്ചെ 4പേർ അടങ്ങുന്നസംഘം ജീവനക്കാരന്റെ കണ്ണിൽ മുളക്പൊടി വിതറി മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച വാടകക്ക് എടുത്ത മാരുതി ആൾട്ടോ കാർ മുക്കം പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ രാമപുരത്തെ. കാർ ഉടമയുടെ വീട്ടിൽ നിന്നുമാണ് കാർ
കസ്റ്റഡിയിൽ എടുത്തത്
നേരത്തെ മുഴുവൻ പ്രതികളെയും പിടികൂടിയിരുന്നെങ്കിലും പ്രതികൾ കാർ എവിടെയാണ് ഉള്ളത് എന്ന് പോലീസിനോട് പറഞ്ഞില്ലായിരുന്നു തുടർന്ന് കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശി അൻസാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത്പോയാണ് കാർ ഉള്ള സ്ഥലം പോലീസിനോട് അൻസാർ പറഞ്ഞത് അങ്ങിനെയാണ് ഇന്ന് മലപ്പുറത്തെ പെരിന്തൽ മണ്ണയിൽ നിന്നും കാർ കസ്റ്റഡിയിൽ എടുത്തത്
കേസിലെ പ്രധാന തെളിവാണ് മോഷണത്തിന് ഉപയോഗിച്ച കാർ. മോഷണ സമയത്ത് വ്യാജ തമിഴ്നാട് രജിസ്ട്രഷൻ നമ്പർ ആയിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്
പ്രതികളായ വയനാട് കാവുംമന്ദം ചെന്നിലോഡ് അൻസാർ ,മലപ്പുറം മങ്കട സാബിത്അലി ,നിലമ്പൂർ കരുളായി അനൂപ് ,പ്രായപൂർത്തിയാവാത്ത ഒരാളെയും നേരത്തെമുക്കം പോലീസ് പിടികൂടിയിരുന്നു