മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയത് അന്തർ സംസ്ഥാന സംഘമെന്ന് പൊലീസിന് സംശയം

മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയത് അന്തർ സംസ്ഥാന സംഘമെന്ന് പൊലീസിന് സംശയം. തമിഴ്‍നാട് സ്വദേശികൾ ആണെന്നാണ് പോലീസിന്റെ നിഗമനം തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പറുള്ള മാരുതി ആൾട്ടോ കാറിലാണ്. മോഷ്ടാക്കൾ വന്നത് .
സംശയത്തെ തുടർന്ന് കഴിഞ ദിവസം കസ്റ്റഡിയിൽ എടുത്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പ്രതികൾ വന്ന കാറിന്റെ നമ്പർ തമിഴനാട് രജിസ്‌ട്രേഷൻ ആയതും തമിഴ്‍നാട്ട്ടിലെ മെട്ടുപാളയത് പെട്രോൾ പമ്പിൽ ഇതേ രീതിയിൽ കാറിലെത്തിയ സംഗം മോഷണം നടത്തിയിട്ടുണ്ട് അവിടുന്ന് ലഭിച്ച സി സി ടി വി ദൃശ്യത്തിൽ ഉള്ളവരും മുക്കത്തെ പമ്പിലെ സി സി ടി വിയിലെ ദൃശ്യത്തിൽ ലഭിച്ച ആളുകളുമായി സാമ്യം ഉള്ളതാണ് പോലീസ് ഇത്തരത്തിൽ സംശയിക്കാൻ കാരണം

അതിന്ടെ പെട്രോൾ പമ്പുകളിൽ തുടർച്ചയായി അക്രമങ്ങളും മോഷണങ്ങളും നടക്കുന്നതിന് എതിരെ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രതിഷധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പെട്രോളിയം കമ്പനികൾ വില്പനകൂട്ടാനായ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞ്‌ ഡീലർമാരെ ഉപദ്രവിക്കുകയാണ് എന്നും അക്രമവും മോഷണവും വർധിച്ചതോടെ പെട്രോൾ പമ്പുകളിൽ ജീവനക്കാരെ കിട്ടുന്നില്ല എന്നും. അക്രമം വർധിച്ച സാഹചര്യത്തിൽ പെട്രോൾ പാമ്പുകൾക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡി ജി പി ക്കും കോഴിക്കോട് കമീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും. അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആശുപത്രികളിലെ അക്രമം തടയാൻ പ്രേത്യക നിയമം കൊണ്ടുവന്ന പോലെ പെട്രോൾ പമ്പുകൾക്കും പ്രേത്യക നിയമം കൊണ്ട് വരണമെന്നും. പമ്പ് ഉടമകൾ പറഞ്ഞു
പ്രതികളെ പിടികൂടാനായ്‌ ഊർജിത അന്വേഷണം നടക്കുന്നുണ്ട് എന്ന് മുക്കം പോലീസ് അറിയിച്ചു

error: Content is protected !!