Site icon CTV Online

മുക്കം നഗരസഭ സംഘടിപ്പിക്കുന്ന സ്‌നേഹോത്സവ് -2024( വയോജന സംഗമം ) ,ജനുവരി 9 ന് രാവിലെ 9 മണി മുതൽ മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ

മുക്കം നഗരസഭയിലെ വയോജനങ്ങളുടെ മാനസികമായ ഉല്ലാസവും ഉന്നമനവും ലക്ഷ്യമാക്കി നഗരസഭ വയോജനങ്ങളുടെ കൂട്ടായ്മയ്ക്ക് കളമൊരുക്കിക്കൊണ്ട് സ്‌നേഹോത്സവ് -2024 എന്ന പേരിൽ ഒരു വയോജന സംഗമം സംഘടിപ്പിക്കുന്നു .
2024 ജനുവരി 9 ന് രാവിലെ 9 മണി മുതൽ മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ വച്ച് നടത്തുന്ന സ്‌നേഹോത്സവ് -2024 തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്യും .തുടർന്ന് ഡോ : ശ്രീനിവാസൻ (സീനിയർ മെഡി:ഓഫീസർ ,ആയുർവേദം ) ആരോഗ്യക്ലാസ് എടുക്കും . വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും .

Exit mobile version