Site icon CTV Online

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ മികച്ച ക്യാമറമാൻ അവാർഡ് ജേതാവ് റഫീഖ് തോട്ടുമുക്കത്തെയും മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

മുക്കം : എൻ. എം. എം. എസ്, എൽ എസ് എസ് വിജയികളെയും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ
ആഭിമുഖ്യത്തിൽ അനുമോദിച്ചു.ചടങ്ങിൽ സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ മികച്ച ക്യാമറമാൻ അവാർഡ് ജേതാവ് റഫീഖ് തോട്ടുമുക്കത്തെ ആദരിക്കുകയും ചെയ്തു.

മുക്കം വ്യാപാര ഭവനിൽ നടന്ന പരിപാടി വ്യാപാരി വ്യവസായ സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചി ഉദ്ഘാടനം ചെയ്തു. റഫീഖ് വാവാച്ചിയും റഫീഖ് തോട്ടുമുക്കവും ഉന്നതവിജയികൾക്ക് മൊമെന്റോ വിതരണം ചെയ്തു .റഫീക്ക് തോട്ടുമുക്കത്തെ മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻറർ പ്രസിഡണ്ട് ഷിബു കല്ലൂർ പൊന്നാട അണിയിച്ചു. തുടർന്ന് പഠനോപകരണങ്ങളും വിതരണം ചെയ്തു സെക്രട്ടറി സുൽഫിക്കർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ പാറത്തോട്, ട്രഷറർ ഹരീഷ് കുമാർ , മജീദ് കച്ചേരി, അബു, രാജീവ്‌, ആസിഫ് നേതൃത്വം നൽകി .

Exit mobile version