newsdesk
മുക്കം: നെല്ലിക്കാപറമ്പിൽ മദ്യപൻമാരുടെ വെട്ടേറ്റ് ഒരാൾക്ക് പരിക്ക് .
കൈക്കും,കഴുത്തിനും സാരമായ പരിക്കുകളോടെ വേലായുധൻ(57) കെഎം സി.ടി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
വേലായുധൻ്റെ വാഴകൃഷി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത് നോക്കാൻ വയലിൽ ചെന്നപ്പോഴാണ്,
കടല ബാബു എന്നയാൾ വെട്ടി പരിക്കേല്പിച്ചത്.
രാത്രികാലങ്ങളിൽ നെല്ലിക്കാപറമ്പിലും പരിസരപ്രദേശത്തും മദ്യപാനം,മയക്കുമരുന്ന് ചീട്ടുകളി സംഘങ്ങളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേന മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.