മുക്കത്തെ നവകേരള സദസിൽ പ്രായം കുറഞ്ഞ മുഖ്യാതിഥിയായി 5വയസുകാരി റന ഫാത്തിമ;മുക്കം നഗര സഭയുടെ നീന്തി വാ മക്കളെ പ്രോജക്ടിന്റെ ബ്രാൻഡ് അബാസിഡർ ആയ റന പ്രഭാതയോഗത്തിലേക്കെത്തുനത് നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ്

നവകേരള സദസ് മുക്കത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥി തോട്ടുമുക്കം സ്വദേശിനി തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ UKG വിദ്യാർത്ഥിനി 5 വയസുകാരി റന ഫാത്തിമ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലത്തിലെ പ്രമുഖരായ 50 പേർ പങ്കെടുക്കുന്ന പ്രത്യേക പ്രഭാത യോഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി സ്കൂളിലെ UKG വിദ്യാർത്ഥിനി 5 വയസുകാരി റന ഫാത്തിമക്ക് അവസരം ലഭിച്ചു .

നീന്തൽ വശമില്ലാതെ മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാമത്തെ വയസിൽ തന്നെ പുഴയിൽ നീന്തി വലിയ ആളുകൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനം നൽകിയ എല്ലാവർക്കും റോൾ മോഡൽ ആക്കാൻ പറ്റിയ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത് .

മുങ്ങിമരണങ്ങളെ അതിജീവിക്കാൻ പരിശീലനം നൽകാൻ തങ്ങളുടെ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് റന മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്.
നിലവിൽ മുക്കം നഗര സഭയുടെ നീന്തി വാ മക്കളെ പ്രോജക്ടിന്റെ ബ്രാൻഡ് അബാസിഡർ കൂടിയാണ് റന ഫാത്തിമ .

error: Content is protected !!