നവകേരള സദസ് : മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു

നവംബർ 26 ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മുക്കത്ത് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു.
മുക്കം പാലത്തിനു സമീപത്തെ പാർക്ക് പരിസരത്ത് ലിന്റോ ജോസഫ് എം എൽ എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി ബാബു, നവകേരള സദസ് നോഡൽ ഓഫീസർ വിനയ് രാജ് എന്നിവർ തുടങ്ങിയവർ സംസാരിച്ചു.
മലബാർ സ്പോർട്ട്സ് സ്കുളിലെ കായിക താരങ്ങൾക്കൊപ്പം വ്യാപാരികൾ, യുവജനങ്ങൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി നിരവധി പേർ കൂട്ടയോട്ടത്തിൽ പങ്കാളികളായി
മുക്കം ടൗൺ ചുറ്റി അഗസ്ത്യൻ മുഴി വരെയായിരുന്നു ഓട്ടം. നഗരസഭ വൈസ് ചെയർ പേഴ്സൺ അഡ്വ: ചാന്ദിനി, നവകേരള സദസ്
പ്രചരണ സമിതി ചെയർമാൻ വി.കെ വിനോദ്
സി.ടി നളേശൻ , പ്രിൻസ് മാമ്പറ്റ, ബക്കർ കളർ ബലൂൺ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: