മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു

മുക്കം: നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് ആയിരുന്നു അവിശ്വാസപ്രമേയം കൊണ്ടുവന്നത്

33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്
യു ഡി എഫിലെ 14 അംഗങ്ങളും ഭരണപക്ഷത്തെ പിന്തുണച്ചിരുന്ന ലീഗ് വിമതനും മാത്രമാണ് യോഗത്തിനെത്തിയിരുന്നത്
നഗരസഭ വൈസ് ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയ ചർച്ച ഉച്ചക്ക് 2 മണിക്ക് നടക്കും.

error: Content is protected !!